കാക്ക കറുമ്പിക്ക് കാര്യമായി എന്തോ
തടഞ്ഞിട്ടുണ്ട്.
അനങ്ങാതെ പോയി നോക്കാം.
ഹാ..ഒന്നാന്തരം ഒരു മീൻ
ടാ...കാലമാടാ എന്റെ മീൻ അവിടെ വെച്ചിട്ട്
പോടാ...
ഓ...നിന്റെ മീനാണന്ന് മീനിന്റെ പുറത്ത്
ഏഴുതിവെച്ചിട്ടുണ്ടോ ? നീ നിന്റെ പണി നോക്കി പോടീ കാക്കച്ചി.
കുരുത്തം കെട്ടവനേ...നീ ഒരിക്കലും ഗുണം പിടിക്കില്ലാ.
ഇന്നാരേയാണാവോ കണികണ്ടത്...രാവിലെ തന്നെ
കാര്യം സാധിച്ച് കിട്ടി. ഇന്നിനി ഭക്ഷണത്തിനായി അലഞ്ഞുതിരിഞ്ഞു നടക്കേണ്ടാ..
ടാ ജോസേ ഒരു കഷ്ണം എനിക്കും തന്നിട്ട്
പോടാ ...
കുറേ..... പുളിക്കും...പുലർച്ച 5 മണിക്ക് ചൂണ്ട ഇട്ട് കഷ്ടപെട്ട്
കാത്തും കെട്ടി ഇരീക്കാൻ തുടങ്ങിയതാ ..മണി 9 ആയി ഒന്നിനെ കയ്യിൽ കിട്ടിയപ്പോൾ...ടാ
ഷംസു മാപ്ളേ അടുത്തവന്റെ മുതലിൽ കണ്ണുവെക്കുന്നത് കുടുംബത്തിൽ പിറന്നവർക്കു ചേർന്നതല്ലാ.
ട്ടാ
No comments:
Post a Comment