Friday, March 22, 2013

ദാഹജലം തരുമോ...

                      മനുഷ്യന്‌ ജലത്തിന്റെ ലഭ്യത അന്വേഷിച്ച് ഭൂമി തുരന്ന് കിലോമീറ്ററുകളോളം പോകാൻ കഴിയും,മറ്റു ജീവജാലങ്ങൾക്ക് ഭൂമിക്ക് ഉപരിതലത്തിലുള്ള ശുദ്ധ ജലം മാത്രമാണ്‌ ആശ്രയം...വനനശീകരണം,ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം അതുമൂലം അന്തരീഷോഷ്മാവിൽ വന്ന ക്രമാതീതമായ ആധിക്യം, വർഷപാതത്തിൽ വന്ന കുത്തനേയുള്ള ഇടിവ് പക്ഷിമൃഗലതാദികൾക്ക് ജീവൻ നിലനിർത്തിപോകാൻ പെടാപാട് നടത്തേണ്ടി വരുന്നു.

അടുത്ത കൊല്ലവും മാർച്ച് 22 ന്‌ ജലദിനം വരും അപ്പൊൾ ഫേസ് ബുക്കിൽ ദാഹജലം ലഭിക്കാതെ മരിച്ചുകിടക്കുന്ന മൃഗങ്ങളുടേയും പക്ഷികളുടേയും ചിത്രങ്ങൾ കാണാം.
അതിനോടപ്പം ഈ ക്യാപ്ഷനും “ നമ്മുടെ കുടിവെള്ളം നമ്മുക്കു രക്ഷിക്കാം”........... ആര്‌ രക്ഷിക്കും?,എങ്ങിനെ രക്ഷിക്കും?,എപ്പോൾ രക്ഷിക്കും?

ഇതിനെല്ലാം കാരണം സ്വന്തം വർഗ്ഗത്തിലുള്ളവരാണല്ലോ എന്ന് അറിയുമ്പോൾ ആ വർഗ്ഗത്തിനോട് വെറുപ്പ് തോന്നുന്നു

പ്രകൃതി ഒരു CORRECTION ന്‌ തയ്യാറെടുത്തിരിക്കുന്നു. മനുഷ്യൻ വർഷങ്ങളോളം പരിഹാര കർമങ്ങൾ നടത്തിയാലും UNDO  ചെയ്യാൻ കഴിയാത്ത തിരുത്ത്.

No comments:

Post a Comment