Saturday, November 3, 2012

കല്ലേകുളങ്ങര ഗജരാജന്‍ രാജശേഖരന് ആദരാഞ്ജലികള്‍

shajiswamy



കഴിഞ്ഞ ഓണത്തിന് അവസാനമായി നമ്മള്‍ പരസ്പരം കണ്ടപ്പോള്‍ എന്നെ സമാധാനിപ്പികാന്‍ വേണ്ടി നീ പറഞ്ഞ വാചകം ഞാന്‍ ഓര്‍ക്കുന്നു. അടുത്ത ഓണത്തിന് കാഴ്ച കുല കാണാന്‍ നീ ഉണ്ടാവില്ല എന്ന സത്യം എന്നെ ദുഃഖത്തില്‍ അഴ്തുന്നു . വിഗ്നെശൃരണ്ടേ അവതാരമായ നീ ഇക്കാലമത്രയും എല്ലാ ഉത്സവങ്ങളിലും പങ്ങേടുത്തു ഞങ്ങളില്‍ ഒരുവനായി യാതൊരു ലാഭേച്ചയും കൂടാതെ ഞങ്ങള്‍ക്ക് ആനന്ദം പകര്‍ന്നു തന്നു കൊണ്ടേയിരുന്നു.

ശിവരാത്രി ഉത്സവ വേളകളില
്‍ നിന്‍റെ സാനിധൃം എല്ലായിപ്പോഴും ഞങ്ങളെ ഹര്ഷഭരിതരാക്കാരുണ്ട്. കല്പാത്തി തേര് ആഘോഷവേളകളില്‍ നിന്റെ പങ്കാളിത്തം അവിടത്തെ ജനങ്ങള്‍ക്ക്‌ ആശ്വാസം പകര്‍ന്നു നല്‍കുന്നതാണ് കാരണം നിന്നെപോലെ സുരക്ഷിതമായും, ശ്രേഷ്ടമായും തേര് തള്ളാന്‍ മാത്രം കഴിവുള്ള കൊമ്പന്മാര്‍ സമീപപ്രദേശങ്ങളില്‍ ഇല്ല എന്നുള്ളതാണ്. എല്ലാ കാലത്തും നല്ല കുട്ടി എന്ന പേരെടുത്ത ...ശേഖരാ.....
അവസാന സമയത്ത് ആരെയും ബുദ്ധിമുട്ടിക്കാതെ ,ആരോടും പരിഭവം പ്രകടിപ്പിക്കാതെ വേദനകളില്ലാത്ത ലോകത്തേക്ക് യാത്ര തിരിച്ചത് ..എന്റെ ഹൃദയം ആര്‍ദ്ര മാക്കി എന്റെ കണ്ണ് ഈറനണിയിച്ചു.
 — at Hemambika Temple, Kallekulangara,.Palakkad.

No comments:

Post a Comment